അകന്നു പോയ സ്വപ്നങ്ങളുടെ നിഴലും ....അരികെയുള്ള യഥാര്ത്യവും ..... തമ്മിലുള്ള അകലം ......
Sunday, February 3, 2013
ഞാന്‍ ഇവിടെ തനിച്ചാണ് ..... കാതടിപ്പിക്കുന്ന ശബ്ദങ്ങളും , ചിരികളും ചുറ്റും മുഴങ്ങുമ്പോഴും .....
ഈ കടല്‍ പോലെ തിരയടിക്കാന്‍ മാത്രം അറിഞ്ഞു ശീലിച്ച ഞാന്‍ ഇവിടെ തനിച്ചാണ് ......
ദൂരെ വെള്ളി വെളിച്ചം കെട്ടടങ്ങി പോകാന്‍ കാത്തു നില്‍ക്കുന്ന സൂര്യനെ പോലെ ... പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ഞാന്‍ തനിച്ചാണ് .....
വാക്കുകളില്‍ മാത്രം എന്താ എല്ലാവരും സ്നേഹിക്കാന്‍ ശ്രമിക്കുന്നത് ...
വെറും വാക്കുകളില്‍ മാത്രം .......
എവിടെയോ ....എപ്പോഴോ ..... അതിനു മാത്രം കൊതിച്ച ഞാന്‍ .....
എന്റെ സ്നേഹം വാക്കുകളില്‍ ആയിരുന്നില്ലല്ലോ ...... എന്റെ ദേഷ്യം എന്റെ വാക്കുകളില്‍ മാത്രം ഞാന്‍ ഒതുക്കി ...എന്റെ സങ്കടങ്ങള്‍ .....അതെന്റെ മിഴികളില്‍ മാത്രം ഒതുങ്ങി .......
എന്നിട്ടും എന്തേ എല്ലാവരുടെയും സ്നേഹം വാക്കുകളിലും , വെറുപ്പ് ഹൃദയത്തിലും ആയത് ...
അവിടെയും ഞാന്‍ തനിച്ചാണ് .....എപ്പോഴത്തെയും പോലെ ..... തീര്‍ത്തും തനിച്ചാണ് ........

Saturday, December 15, 2012
എന്നെ ഏറെ സ്നേഹിച്ച എന്റെ ആത്മാര്‍ത്ഥ സുഹൃത്തിന് ............
എന്റെയുള്ളില് കനലുകള് കോരിയിട്ടു നീ നടന്നകന്നപ്പോള് .......
ഉമിത്തീയിലെരിയുവാന് എന്നെ തനിച്ചാക്കി ......ഒരു പിന്‍വിളിക്ക് പോലും
കാത്തു നില്ക്കാതെ .....നീ അകന്നു പോയപ്പോള്‍ ....
നീ കോരിയിട്ട കനലുകള്‍ ഒരിക്കലും കെട്ടു പോകില്ലയെന്നും .....ഏറെ നാളായി
ആരുമറിയാതെ നെരിപ്പോടു പോല്‍ എരിഞ്ഞു കൊണ്ടിരുന്ന എന്റെ
മനസിനെ ....നീ പിന്നെയും നോവിന്റെ ആഴങ്ങളിലേക്ക്
തള്ളിയിടുകയാനെന്നും ...നീ ഒരിക്കലെങ്കിലും ചിന്തിച്ചിരുന്നോ ?
എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചതും ....പിന്നീടതിനെയൊക്കെ
തല്ലിക്കെടുത്താന്‍ പഠിപ്പിച്ചതും നീയായിരുന്നു ...
മറ്റാര്‍ക്കോ വേണ്ടി ..... മറവിയും മരണത്തെയും സ്നേഹിച്ചിട്ടും ....
.കറ പുരളാത്ത സൗഹൃദവും സ്നേഹവും സമ്മാനങ്ങളും മാത്രം
ഹൃദയത്തില്‍ സൂക്ഷിച്ചതിനും ....എന്‍റെ വിരല്‍ തുമ്പു വേര്‍പെടുത്തി നീ
അകന്നു പോയി ...
ഇവിടെ അടയുകയാണ്..ഞാന്‍ എന്ന പുസ്തകം ....ഇനിയൊരിക്കലും
തുറക്കാതെ .....ഉള്ളില്‍ നീ കൊളുത്തിവച്ച നെരിപ്പോടു മാത്രം ബാക്കിയാക്കി ...
Monday, November 5, 2012
എന്റെ മടക്ക യാത്ര
ഞാന്‍ തിരികെ നടക്കുകയാണ് ..... ഒരു പിന്‍വിളി പ്രതീക്ഷിക്കുന്നുന്ടെങ്കിലും...
തിരിഞ്ഞു നോക്കാന്‍ ഹൃദയം വെമ്പുന്നുവെങ്കിലും ....
.നിന്‍റെ നിറഞ്ഞു തുളുമ്പിയ മിഴികള്‍ കാണുവാന്‍ ത്രാണി ഇല്ലാത്ത എന്റെ കണ്ണുകള്‍ ....അവ ഒന്നും ഓര്‍ത്തു തുളുമ്പാതെയിരിക്കട്ടെ ....
.നിന്റെ നിറഞ്ഞു തുളുമ്പിയ മിഴികള്‍ കാണുവാന്‍ ത്രാണി ഇല്ലാത്ത എന്റെ കണ്ണുകള്‍ ....അവ ഒന്നും ഓര്‍ത്തു തുളുമ്പാതെയിരിക്കട്ടെ ....
ഞാന്‍ അകലുകയാണ്....നിന്നില്‍ നിന്നും.... ഒരു പക്ഷേ എന്നില്‍ നിന്നും....
എന്റെ കാലൊച്ച പോലും നിന്നെ വേദനിപ്പിക്കുമെന്നു തിരിച്ചറിയുന്നു ....
ആരോടും യാത്ര ചൊല്ലുവാനില്ല ....
എന്റെ കാലൊച്ച പോലും നിന്നെ വേദനിപ്പിക്കുമെന്നു തിരിച്ചറിയുന്നു ....
ആരോടും യാത്ര ചൊല്ലുവാനില്ല ....
കരുതി വച്ച ധൈര്യമൊക്കെയും ചോര്‍ന്നു പോകുന്നു നിനക്ക് മുന്‍പില്‍ .....
ഞാന്‍ .....തിരിഞ്ഞു നോക്കാതെ പോവുകയാണ്...
അപ്പോഴും ഞാന്‍ അറിയുന്നു ..ഞാന്‍ ഭീരു ആണെന്ന് .....നിന്നെ നഷ്ടപ്പെ ടുവാന്‍ ഇഷ്ടമില്ലാത്ത വെറും ഭീരു ......
അപ്പോഴും ഞാന്‍ അറിയുന്നു ..ഞാന്‍ ഭീരു ആണെന്ന് .....നിന്നെ നഷ്ടപ്പെ ടുവാന്‍ ഇഷ്ടമില്ലാത്ത വെറും ഭീരു ......
ഓര്‍മകള്‍ക്ക് മരണമില്ലെന്നു എന്‍റെ ഭീരുത്വം എന്നെ ഓര്‍മപ്പെടുത്തുന്നു ........
പ്രണയം ...... എന്‍റെ കണ്ണുകളില്‍ അപ്പോഴും തിളങ്ങിയ കണ്ണുനീര്‍ തുള്ളിക്കു പോലും നിന്നോടു പ്രണയമായിരുന്നു ......
മഴ നേര്‍ത്തു പെയ്യുമ്പോഴും ....ചാറ്റല്‍ മഴത്തുള്ളികള്‍ നിന്റെ മുടിയിഴകളെ തൊട്ടുരുമ്മി നിന്നപ്പോഴും......അവയോടു പോലും എനിക്ക് പ്രണയം തോന്നി ....
എനിക്ക് അന്യമായ വികാരങ്ങള്‍ ,സ്വപ്നങ്ങള്‍ ......പ്രണയമെന്നു ഇതിനെ ഞാന്‍ പേരു ചൊല്ലി വിളിക്കുന്നു....
മഴതുള്ളികളിലും, കാറ്റിലും ഒക്കെയും ഞാന്‍ നിന്നെ അറിയുന്നു ......എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചതിനു ....അതിനും ഞാന്‍ നിന്നെ പ്രണയിക്കുന്നു......

Sunday, May 27, 2012
Subscribe to:
Posts (Atom)