Sunday, February 3, 2013

ഞാന്‍ ഇവിടെ തനിച്ചാണ് ..... കാതടിപ്പിക്കുന്ന ശബ്ദങ്ങളും , ചിരികളും  ചുറ്റും മുഴങ്ങുമ്പോഴും .....

ഈ കടല്‍ പോലെ തിരയടിക്കാന്‍ മാത്രം അറിഞ്ഞു ശീലിച്ച  ഞാന്‍ ഇവിടെ തനിച്ചാണ് ......

ദൂരെ വെള്ളി വെളിച്ചം കെട്ടടങ്ങി  പോകാന്‍ കാത്തു നില്‍ക്കുന്ന സൂര്യനെ പോലെ ... പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ഞാന്‍ തനിച്ചാണ് .....

വാക്കുകളില്‍ മാത്രം എന്താ എല്ലാവരും സ്നേഹിക്കാന്‍ ശ്രമിക്കുന്നത് ...

വെറും വാക്കുകളില്‍ മാത്രം .......


എവിടെയോ ....എപ്പോഴോ ..... അതിനു മാത്രം കൊതിച്ച ഞാന്‍ .....

എന്റെ സ്നേഹം വാക്കുകളില്‍ ആയിരുന്നില്ലല്ലോ ...... എന്റെ ദേഷ്യം എന്റെ വാക്കുകളില്‍ മാത്രം ഞാന്‍ ഒതുക്കി ...എന്റെ  സങ്കടങ്ങള്‍ .....അതെന്റെ മിഴികളില്‍ മാത്രം ഒതുങ്ങി .......

എന്നിട്ടും എന്തേ എല്ലാവരുടെയും സ്നേഹം വാക്കുകളിലും , വെറുപ്പ്‌ ഹൃദയത്തിലും ആയത് ...

അവിടെയും ഞാന്‍ തനിച്ചാണ് .....എപ്പോഴത്തെയും പോലെ ..... തീര്‍ത്തും തനിച്ചാണ് ........


No comments:

Post a Comment