Friday, February 22, 2013

   
 കറുത്ത തോണിക്കാരാ ..... കടത്തു  തോണിക്കാരാ ..... മാനമിരുണ്ടു മനസ്സിരുണ്ടു ....

മറുകരയാരു കണ്ടു ... മറുകരയാരു കണ്ടു ......

വിടര്‍ന്ന പൂവിതു കൊഴിയും മുന്‍പേ , ദിനാന്തം അണയും മുന്‍പേ ...

ഇനിയൊരീരടി കൂടിപ്പാടാന്‍ കൊതിപ്പൂ ഹൃദയ ദലങ്ങള്‍ ....

ഇതാണിതാണെന്‍  യാത്രാ ഗാനം  ഇതിനിനിയില്ലവസാനം .... 

വിരാമ തിലകം ചാര്‍ത്തരുതാരും ..  വരുമീ വഴി ഞാനെന്നും .... 

കറുത്ത തോണിക്കാരാ  കടത്തു തോണിക്കാരാ 

Sunday, February 3, 2013

നിഴല്‍  വീണുറങ്ങുന്ന ഈ വഴികളില്‍ക്കൂടി  ഞാന്‍  സഞ്ചരിച്ചിട്ടുണ്ട്‌ .......

മിഥ്യയും യഥാരത്യവും എന്ന പേരില്‍ ജീവിതം എനിക്ക് മുന്‍പില്‍ ചിരിച്ചു കാട്ടിയപ്പോള്‍ ....

ഒരു അഭയത്തിനെന്നവണ്ണം ഞാന്‍ ഈ വഴി തേടിയെത്തിയിരുന്നു..






അകന്നു പോയ സ്വപ്നങ്ങളുടെ നിഴലും  ....അരികെയുള്ള   യഥാര്ത്യവും ..... തമ്മിലുള്ള  അകലം ...... 
ഞാന്‍ ഇവിടെ തനിച്ചാണ് ..... കാതടിപ്പിക്കുന്ന ശബ്ദങ്ങളും , ചിരികളും  ചുറ്റും മുഴങ്ങുമ്പോഴും .....

ഈ കടല്‍ പോലെ തിരയടിക്കാന്‍ മാത്രം അറിഞ്ഞു ശീലിച്ച  ഞാന്‍ ഇവിടെ തനിച്ചാണ് ......

ദൂരെ വെള്ളി വെളിച്ചം കെട്ടടങ്ങി  പോകാന്‍ കാത്തു നില്‍ക്കുന്ന സൂര്യനെ പോലെ ... പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ഞാന്‍ തനിച്ചാണ് .....

വാക്കുകളില്‍ മാത്രം എന്താ എല്ലാവരും സ്നേഹിക്കാന്‍ ശ്രമിക്കുന്നത് ...

വെറും വാക്കുകളില്‍ മാത്രം .......


എവിടെയോ ....എപ്പോഴോ ..... അതിനു മാത്രം കൊതിച്ച ഞാന്‍ .....

എന്റെ സ്നേഹം വാക്കുകളില്‍ ആയിരുന്നില്ലല്ലോ ...... എന്റെ ദേഷ്യം എന്റെ വാക്കുകളില്‍ മാത്രം ഞാന്‍ ഒതുക്കി ...എന്റെ  സങ്കടങ്ങള്‍ .....അതെന്റെ മിഴികളില്‍ മാത്രം ഒതുങ്ങി .......

എന്നിട്ടും എന്തേ എല്ലാവരുടെയും സ്നേഹം വാക്കുകളിലും , വെറുപ്പ്‌ ഹൃദയത്തിലും ആയത് ...

അവിടെയും ഞാന്‍ തനിച്ചാണ് .....എപ്പോഴത്തെയും പോലെ ..... തീര്‍ത്തും തനിച്ചാണ് ........