Saturday, December 15, 2012



എന്നെ ഏറെ സ്നേഹിച്ച എന്റെ ആത്മാര്‍ത്ഥ സുഹൃത്തിന് ............




എന്റെയുള്ളില്  കനലുകള് കോരിയിട്ടു  നീ നടന്നകന്നപ്പോള് .......

ഉമിത്തീയിലെരിയുവാന്  എന്നെ തനിച്ചാക്കി ......ഒരു പിന്‍വിളിക്ക് പോലും

കാത്തു നില്ക്കാതെ .....നീ അകന്നു പോയപ്പോള്‍ ....

നീ കോരിയിട്ട കനലുകള്‍ ഒരിക്കലും കെട്ടു പോകില്ലയെന്നും .....ഏറെ നാളായി

ആരുമറിയാതെ  നെരിപ്പോടു   പോല്‍ എരിഞ്ഞു കൊണ്ടിരുന്ന  എന്റെ

മനസിനെ ....നീ  പിന്നെയും നോവിന്റെ ആഴങ്ങളിലേക്ക്  

തള്ളിയിടുകയാനെന്നും ...നീ ഒരിക്കലെങ്കിലും ചിന്തിച്ചിരുന്നോ ?

എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചതും ....പിന്നീടതിനെയൊക്കെ

തല്ലിക്കെടുത്താന്‍ പഠിപ്പിച്ചതും നീയായിരുന്നു ...

മറ്റാര്‍ക്കോ വേണ്ടി ..... മറവിയും മരണത്തെയും സ്നേഹിച്ചിട്ടും  ....

.കറ പുരളാത്ത സൗഹൃദവും സ്നേഹവും സമ്മാനങ്ങളും മാത്രം

ഹൃദയത്തില്‍ സൂക്ഷിച്ചതിനും ....എന്‍റെ വിരല്‍ തുമ്പു വേര്‍പെടുത്തി നീ

അകന്നു പോയി ...

ഇവിടെ അടയുകയാണ്..ഞാന്‍ എന്ന പുസ്തകം ....ഇനിയൊരിക്കലും

തുറക്കാതെ .....ഉള്ളില്‍ നീ കൊളുത്തിവച്ച നെരിപ്പോടു മാത്രം ബാക്കിയാക്കി ...





Monday, November 5, 2012

എന്റെ മടക്ക യാത്ര




 ഞാന്‍ തിരികെ നടക്കുകയാണ് ..... ഒരു പിന്‍വിളി പ്രതീക്ഷിക്കുന്നുന്ടെങ്കിലും...
തിരിഞ്ഞു നോക്കാന്‍ ഹൃദയം വെമ്പുന്നുവെങ്കിലും ....

.നിന്‍റെ  നിറഞ്ഞു തുളുമ്പിയ മിഴികള്‍ കാണുവാന്‍ ത്രാണി ഇല്ലാത്ത എന്റെ കണ്ണുകള്‍ ....അവ ഒന്നും ഓര്‍ത്തു തുളുമ്പാതെയിരിക്കട്ടെ ....

ഞാന്‍ അകലുകയാണ്....നിന്നില്‍ നിന്നും.... ഒരു പക്ഷേ  എന്നില്‍ നിന്നും....

എന്റെ കാലൊച്ച പോലും നിന്നെ   വേദനിപ്പിക്കുമെന്നു തിരിച്ചറിയുന്നു ....

ആരോടും യാത്ര  ചൊല്ലുവാനില്ല ....

കരുതി വച്ച ധൈര്യമൊക്കെയും  ചോര്‍ന്നു പോകുന്നു നിനക്ക് മുന്‍പില്‍ .....

ഞാന്‍ .....തിരിഞ്ഞു നോക്കാതെ പോവുകയാണ്...

അപ്പോഴും ഞാന്‍ അറിയുന്നു ..ഞാന്‍ ഭീരു ആണെന്ന് .....നിന്നെ നഷ്ടപ്പെ ടുവാന്‍ ഇഷ്ടമില്ലാത്ത  വെറും ഭീരു ......


 ഓര്‍മകള്‍ക്ക്‌ മരണമില്ലെന്നു  എന്‍റെ  ഭീരുത്വം എന്നെ ഓര്‍മപ്പെടുത്തുന്നു ........


പ്രണയം ...... എന്‍റെ  കണ്ണുകളില്‍ അപ്പോഴും തിളങ്ങിയ കണ്ണുനീര്‍ തുള്ളിക്കു പോലും നിന്നോടു പ്രണയമായിരുന്നു ......

മഴ നേര്‍ത്തു പെയ്യുമ്പോഴും ....ചാറ്റല്‍ മഴത്തുള്ളികള്‍ നിന്റെ മുടിയിഴകളെ തൊട്ടുരുമ്മി നിന്നപ്പോഴും......അവയോടു പോലും എനിക്ക് പ്രണയം തോന്നി ....

എനിക്ക് അന്യമായ വികാരങ്ങള്‍ ,സ്വപ്നങ്ങള്‍ ......പ്രണയമെന്നു ഇതിനെ ഞാന്‍ പേരു ചൊല്ലി വിളിക്കുന്നു....

മഴതുള്ളികളിലും, കാറ്റിലും ഒക്കെയും ഞാന്‍ നിന്നെ അറിയുന്നു ......എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചതിനു ....അതിനും ഞാന്‍ നിന്നെ പ്രണയിക്കുന്നു......

Sunday, May 27, 2012

നിറങ്ങളുടെ ലോകത്തിലേക്ക്‌ ഞാന്‍ കടന്നു വന്നത്.

നിന്റെ വിരല്‍ തുമ്പില്‍ പിടിച്ചു കൊണ്ടായിരുന്നു..

മഴവില്ല്  ഞാന്‍ കണ്ടത്  നിന്റെ  കണ്ണുകളിലാണ്  ....

ഞാന്‍ ഒന്നും    അറിഞ്ഞിരുന്നില്ല..  എന്റെ വഴികളില്‍   നിറങ്ങള്‍ ആയതു  

നീ ആയിരുന്നു..

Saturday, May 19, 2012

ഞാന്‍ അറിയാതെ  ആണെങ്കില്‍ കൂടി  എപ്പോഴും മറന്നു പോകുന്നു..

ഞാന്‍ നടന്ന  വഴികള്‍ ....അത്  

Wednesday, April 25, 2012

എന്നെ  സ്നേഹപുരവം ഓര്‍ക്കുന്നവര്‍ക്ക് വേണ്ടി ...ഒന്നും അവസെഷിപ്പിച്ചിട്ടു പോകാന്‍ എന്നില്‍ ഇല്ല... എല്ലാവരെയും സ്നേഹിച്ചിരുന്നു. അല്ലെങ്കില്‍ സ്നേഹിക്കാന്‍ ആഗ്രഹിച്ചിരുന്നു...

ഞാന്‍ എന്നും പറയാറുണ്ടായിരുന്ന പോലെ ..ഒരു കാലൊച്ച പോലും കേള്പ്പികാതെ പോകണം എന്ന് ആഗ്രഹം ഉണ്ട്...

Wednesday, April 18, 2012

Oru yathra


Njaan kannukal iruke adachu pidichirikkukayaanu…….
Enikku kaanuvan onnum thanne avaseshikkathe..bhoomi….marubhoomi….
Manalkkaattu veeshunna marubhoomi… ente chuttilum…..
Chirikkanalla karayaanaanu  njaan ere vishamikkunnatu….
Ente mizhikal, ava onnumorthu thulumpaathirikkatte…..
Njaanenna  oru aathmaavu..njaan enna veruthe midikkunna oru hridayam…
Paranju theerathe, peythozhiyathe ennil thulumpunna mounamenna vikaaram..
Alinju illatheyakaan kothichu……veruthe….
Nadannu neengiya paathakal, oru kaalocha kondu polum aarum enne thirichariyaathirikkatte….
Enikku nadannu neengiyaal mathi…..
Vazhikal ..athu nishchayam illenkil koodi….kadannu pokanam…
Thirinju nadakkan ..athinu enikkavilla….venthu neeriya kaalukalkku….iniyum….vayyaa…
Athu kondu…pokanam…entethaayi ee bhoomiyil onnum avaseshippikkathe……
Oru kaalocha kondu polum aareyum unarthaathe..oru yathra…